ബഹിരാകാശത്തിലെ സ്ത്രീസാന്നിധ്യം - സുനിത വില്യംസ്            

                                    1965 September 19 ന് ഓഹിയോയിലെ യൂക്ളിഡ് എന്ന സ്ഥലത്ത് ദീപക് പാണ് ഡ്യ യുടെയും ബോണി പാണ് ഡ്യ യുടെയും മകളായി ജനിച്ച Sunitha pandya Krishna യാണ് ഇന്ന് ലോകമറിയുന്ന ബഹിരാകാശ യാത്രികയായ സുനിത വില്യംസ്. അമേരിക്കന്‍ ബഹിരാകാശ
ഗവേഷകയും US നാവികസേനയില്‍ ഉദ്യോഗസ്ഥയുമായ ഇവര്‍ ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശത്ത് ചെലവഴിച്ച വനിത എന്ന റെക്കോര്‍ഡിന് ഉടമയാണ്(195 ദിവസം). സുനിതയുടെ പിതാവായ ദീപക് പാണ് ഡ്യ ഗുജറാത്ത് സ്വദേശിയും ,മാതാവ് ബോണി പാണ് ഡ്യ , സോള്‍വീനിയന്‍ വംശജയും ആണ്.അമേരിക്കയിലെ ഒറിഗണില്‍ ഫെഡറല്‍ പോലീസ് ഓഫീസര്‍ ആയ Michael J Williams നെ വിവാഹം ചെയ്തതോടെ Sunitha pandya Krishna , സുനിത വില്യംസ് എന്ന് അറിയപ്പെട്ടു തുടങ്ങി.ഇക്കാരണങ്ങളാല്‍ സുനിത വില്യംസിനെ ഒരു Indo Slovenian American ആയി പരിഗണിക്കാം.
കല്പനാചൌളക്ക് ശേഷം NASA പരിഗണിച്ച ഇന്‍ ഡ്യന്‍ വംശജയായ ബഹിരാകാശ യാത്രികയാണ് സുനിത വില്യംസ്.


Sunita . Williams and Joan E. Higginbotham (foreground) (STS-116 mission specialist) refer to a procedures checklist as they work the controls of the Canadarm2 in the International Space Station's Destiny laboratory.

No comments:

Post a Comment